മക്കളുടെ തലവര ശരിയാവണമെങ്കില്‍ നല്ല തന്തക്കു പിറക്കണമെന്നത് വിവേക് എന്ന പയ്യന്റെ കാര്യത്തില്‍ വളരെ ശരിയാണ്. എന്തിനും പോന്ന പ്രകൃതക്കാരനും ജയരാജനെന്നും മറ്റും പേരുള്ള ഒരു പാടു റൗഡികളുടെ നേതാവുമായ പിണറായി വിജയന്റെയും കമലയുടെയും മകനായാണ് വിവേക് ജനിച്ചത്. അതുകൊണ്ടു തന്നെയാണ് ഗാന്ധിമുതല്‍ കാരാട്ടുവരെയുള്ള മഹാന്മാരുടെ ശ്രേണിയിലെ അവസാന മഹാത്മാവായി വാഴ്‌ത്തപ്പെട്ടതും. പിണറായി നാലു കുരക്കുമ്പോള്‍ പത്തുകുരക്കുന്ന ബുള്‍ഡോഗ് സുധാകരനും വിവാദങ്ങള്‍ കടന്ന് പിണറായിയുടെ അടുക്കളളയിലേക്ക് സഞ്ചരിച്ച പത്മനാഭനും വാഴ്‌ത്തിയ മിടുക്കനായ പയ്യന്‍ എങ്ങനെയായാലും പിണറായി പക്ഷത്തിന്റെ മുഖ്യശത്രു, റാങ്കുകള്‍ വാങ്ങിക്കൂട്ടിയ രാജു നാരായണ സ്വാമിയേക്കാള്‍ മിടുക്കനെങ്കിലുമാകണ്ടേ.
വിവേക് പിണറായി തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്ന് ആ കോളജിന്റെ പാരമ്പര്യം വച്ചു നോക്കുമ്പോള്‍ അധികമാര്‍ക്കും ലഭിക്കാത്ത മൂന്നാം ക്ലാസ് എന്ന വലിയ റാങ്കു നേടിയാണ് ബി കോം ബിരുദമെടുത്തത്. രണ്ടാം വര്‍ഷത്തില്‍ അക്കൗണ്ടന്‍സിക്ക് നൂറില്‍ ഇരുപത്തി മൂന്നൂ മാര്‍ക്ക് അതും രണ്ടാം ചാന്‍സില്‍. പിന്നെ നേരെ ചെന്നത് കളമശ്ശേരിയിലെ സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസില്‍. രണ്ടാം ക്ലാസ്സ് ബിരുദവും മാറ്റും കാറ്റും പോക്കറ്റില്‍ നിറയെ കാശുമുള്ളര്‍ മാത്രം പഠിക്കുന്ന കോളജ്. എന്നിട്ടും മൂന്നാം ക്ലാസ്സു മാത്രമുള്ള പിണറായി പുത്രന് പ്രവേശന പരീക്ഷ പോലും എഴുതാതെ അഡ്‌മിഷന്‍ കിട്ടി. നല്ല തന്തയുടെ ഗുണം. ദരിദ്രരില്‍ ദരിദ്രനായ പിണറായിയും ഭാര്യ കമലവും ജാമ്യം നിന്ന് നാലു ലക്ഷം രൂപ വായ്‌പയെടുത്ത് പഠിച്ച മകന്‍ സി ഗ്രേഡോഡെ വിജയിച്ചു പുറത്തു വന്നു. അടുത്ത വര്‍ഷം സാക്ഷാല്‍ വിവേക് പിണറായി ബിസിനസ് നടത്താന്‍ സിംഗപ്പൂര്‍ക്ക് പോയി. നോട്ട് ദ പോയിന്റ്. സിംഗപ്പൂര്‍ കിഡ്‌നിക്കച്ചവടവും മറ്റും പൊടിപൊടിക്കുന്ന അതേ സിംഗപ്പൂര്‍. പക്ഷേ അവിടെ ബിസിനസ് ക്ലച്ചു പിടിക്കാതെ പിന്നെ നേരെ അബുദാബിയിലേക്ക്, അവിടെയും സ്ഥിതി തഥൈവ. അങ്ങനെ ഇല്ലത്തൂന്നിറങ്ങുകേം ചെയ്‌തു അമ്മാത്തൊട്ടെത്തിയുമില്ല എന്ന സ്ഥിതി വന്നപ്പോഴാണ് അന്യനാട്ടില്‍ ബര്‍മ്മിംഗ്‌ഹാം എന്നൊരു യൂണിവേഴ്‌സിറ്റിയുണ്ടെന്നും അവിടെ ബിസിനസ് മാനേജ് മെന്റില്‍ നല്ലൊരു കോഴ്‌സുണ്ടെന്നും കേട്ടത്.
പന്നിയാറിലും ചെങ്കുളത്തും പള്ളിവാസലിലുമൊക്കെ ഡാം നന്നാക്കാന്‍ കിടപ്പാടം പോലും പണയപ്പെടുത്തി പിച്ചച്ചട്ടിയെടുത്ത സമയമായിരുന്നതുകൊണ്ട് പിണറായി എറണാകുളത്തെ സ്റ്റേറ്റ് ബാങ്കിനെ തന്നെ സമീപിച്ചു. മകന് പഠിക്കാനുള്ള ഏഴുലക്ഷം നല്‍കണമെങ്കില്‍ കലൂരിലെ ദേശാഭിമാനി തന്നെ ഈട് വേണമെന്നായി കണ്ണില്‍ ചോരയില്ലാത്ത ബാങ്ക് മാനേജര്‍. ബേബിയും പത്മനാഭനും കൂട്ടരുമൊക്കെ വെല്ലുവിളിച്ച് അന്വേഷണത്തിനിങ്ങിപ്പുറപ്പെട്ട സിന്റിക്കേറ്റ് പത്രലേഖകര്‍ക്ക് ഇത്രയുമൊക്കെയേ കണ്ടെത്താനായുള്ളൂ. ഇംഗ്ലണ്ടിലെ പഠനത്തിനും ചെലവിനും വേണ്ട ലക്ഷക്കണക്കിനു രൂപ ബാങ്ക് ലോണെടുത്തതാണോ മഹാത്മാ ഫാരിസ് അബുബക്കര്‍ കൊടുത്തതാണോ അതോ കോഴ്‌സ് മുന്നാം ക്ലാസ്സില്‍ മാത്രം പാസ്സാകുന്നവര്‍ക്കുമാത്രം ലഭിക്കുന്ന ഏതെങ്കിലും സ്‌കോളര്‍ഷിപ്പ് കിട്ടിയതാണോ- പണം നിന്നു വന്നു എന്നകാര്യം ഇപ്പോഴും ചോദ്യചിഹ്നം. ഇപ്പറഞ്ഞതെല്ലാം നട്ടാല്‍ കുരുക്കാത്ത കള്ളമാണെന്ന് ഒറ്റവാക്കില്‍ വെച്ചടിക്കാതെ ഒന്നോ രണ്ടോ ഫോണ്‍കോളുകളെങ്കില്‍ ചെലവാക്കാന്‍ സഖാവ് സ്വരാജിനോടും സുധാകരനോടും അപേക്ഷ.
തന്തയോ തന്തയുടെ തന്തയോ ആരെന്നു നോക്കിയാണ് മക്കള്‍ മഹാന്മാരോ മഹതികളോ ആകുന്നത് എന്ന കോണ്‍ഗ്രസ്സിന്റെ കീഴ് വഴക്കം സി പി എമ്മിലും വന്നു ചേര്‍ന്നിരിക്കുന്നു എന്നത് അത്യന്തം ലജ്ജാകരമാണ്. അതും സംസ്‌കാരമുണ്ടെന്ന് പകല്‍ വെളിച്ചത്തില്‍ പറഞ്ഞു നടക്കുകയും പാതിരാക്ക് ഫ്രഞ്ചുകാരിപ്പെണ്ണിനൊപ്പം അന്തിയുറങ്ങണമെന്ന് ശാഠ്യം പിടിച്ചു കരയുകയും ചെയ്യുന്നവര്‍ തന്നെ പറയുമ്പോള്‍. ആശാന്‍ കുരക്കുമ്പോള്‍ പിന്നാലെ ഓരിയിടാനെങ്കിലും പപ്പനാഭനും ചിലപ്പോള്‍ അഴീക്കോടും എത്തുന്നുവെന്നത് ബേബി ഭരിക്കുന്ന സാംസ്‌കാരിക കേരളത്തിന്റെ ശാപം.
വിനീതനായ കുഞ്ഞാലി
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയടക്കം എല്ലാ പ്രതികളെയും വെറുതെ വിട്ടുകൊണ്ടുള്ള കീഴ്‌ക്കോടതി വിധി ബഹുമാനപ്പെട്ട ഹൈക്കോടതി ശരി വച്ചു. കോടതി ഒന്നുകൂടെ പറഞ്ഞു. അജിത കുഞ്ഞാലിക്കുട്ടിയേക്കുറിച്ചുള്ള കേട്ടു കേള്‍വി വിശ്വസിച്ച് ഇറങ്ങിപ്പുറപ്പെട്ടു. പോരേ പൂരം. കുഞ്ഞാലിക്കുട്ടി വിശുദ്ധന്‍. ഇനി വിനീതനായ ഞാന്‍ എന്ന് ധൈര്യമായി പറയാം. അജിത എന്ന സ്‌ത്രീവാദി കുടിലബുദ്ധികളില്‍ കുടിലബുദ്ധിയായ സമൂഹം വെറുക്കപ്പെടേണ്ടവരാണ്. അജിതയൊഴികെ അന്ന് ഐസ് ക്രീം കേസിനെതിരെ രംഗത്തുവന്നവരില്‍ അധികമാരും പ്രതികരിച്ചു കണ്ടില്ല. അന്ന് ഈ പ്രശ്‌നത്തിന് പിന്നാലെ ഓടി നടന്ന വി എസ് അച്യുതാനന്ദനോ സാംസ്‌കാരിക നായകരോ കൂടുതലൊന്നും മിണ്ടിയില്ല. റജീന പ്രശ്‌നത്തിന്റെ പേരില്‍ അടിവാങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ക്കും വാര്‍ത്ത രണ്ടോ മൂന്നോ കോളത്തിലൊതുക്കേണ്ടിവന്നു. വിനീതനായ ഞാന്‍ വീണ്ടും ജയിച്ചു.

നായനാര്‍ മന്ത്രിസഭയുടെ കാലത്ത് കുഞ്ഞാലിയെ രക്ഷിച്ച അതേ പാര്‍ട്ടി ഭരിക്കുന്ന അവസരത്തില്‍ ഇതില്‍ കൂടുതലൊന്നും സംഭവിക്കില്ലല്ലോ?. അന്ന് കേരളത്തിലെ തൊണ്ണൂറു ശതമാനം പേരും കുഞ്ഞാലിക്കുട്ടി ഒരു ഒന്നാം തരം കോഴിയാണെന്ന് വിശ്വസിച്ചിരുന്നതാണ്. ഉംറ നമസ്‌കാരം കഴിഞ്ഞ് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ശേഷമുള്ള സംഭവ വികാസങ്ങള്‍ ബാക്കിയുള്ളവരേക്കൂടി അതു വിശ്വസിപ്പിച്ചു. എയര്‍പോര്‍ട്ടില്‍ തടിച്ചു കൂടിയ ലീഗുകാര്‍ ദീപയെന്ന പത്രപ്രവര്‍ത്തകയെ ക്രൂരമായി തന്നെ മര്‍ദ്ദിച്ചു. പിന്നീട് കേരളമാസകലം പത്രപ്രവര്‍ത്തകരെ കുഞ്ഞാലിക്കുട്ടിയെ വച്ചോണ്ടിരിക്കുന്ന കള്ളഖദറുകാരുടെ പോലീസ് അടിച്ചൊതുക്കി. കുഞ്ഞന് ഒന്നും സംഭവിക്കില്ലെന്ന് പൊതുജനം അന്നേ വിധിയെഴുതിയതാണ്. കുറ്റിപ്പുറത്ത് കെ ടി ജലീലിനോടും തോറ്റു പാര്‍ട്ടിയിലെ സ്ഥാനം പോയെങ്കിലും പൂര്‍വ്വാധികം ശക്തിയോടെ കുഞ്ഞാലിക്കുട്ടി തിരിച്ചു വന്നു. പാണക്കാട് തങ്ങള്‍ക്ക് വയസ്സാം കാലത്ത് ഒരു ബീവിയെക്കൂടി ഉണ്ടാക്കിക്കൊടുത്തതോടെ കുഞ്ഞാലി പുലിയായി. റജീന വാടകക്കെടുത്ത ഭര്‍ത്താവിനൊപ്പം വയനാടന്‍ മല കയറി. ഐസ്‌ക്രീം ശ്രീദേവി പാണക്കാട്ടെ വീട്ടില്‍ തങ്ങളുടെ മക്കളുടെ കല്ല്യാണത്തിനും ഇഫ്‌താര്‍ പാര്‍ട്ടിക്കും കയറിയിറങ്ങിയ അതേ സ്വാതന്ത്ര്യത്തോടെ ഇന്നും വിഹരിക്കുന്നു. പോതുജനം വീണ്ടും കഴുത.
ഐസ് ക്രീം കേസില്‍ പ്രകടമായി രണ്ടു ഘട്ടങ്ങളാണുള്ളത്. ആദ്യഘട്ടം നായനാരുടെ കാലില്‍ വീണ് കരഞ്ഞ് പ്രശ്‌നങ്ങള്‍ ഒതുക്കിത്തീര്‍ത്ത് കുഞ്ഞാലിക്കുട്ടി വിജയശ്രീലാളിതനായ ഘട്ടം. രണ്ടാമത്തേത് രജീന രംഗത്തുവന്ന് മാധ്യമങ്ങള്‍ ഏറ്റെടുത്ത് കുഞ്ഞാലിക്കുട്ടിയുടെ തൊലിക്കട്ടി പരീക്ഷിക്കപ്പെട്ട ഘട്ടം.
കോഴിക്കോട് ബീച്ചിലുള്ള ശ്രീദേവിയുടെ ഐസ് ക്രീം പാര്‍ലര്‍ ചുറ്റിപ്പറ്റി പെണ്‍വാണിഭം നടക്കുന്നുവെന്ന് കണ്ടെത്തിയതോടെ 1997 ഓഗസ്റ്റ് ആറിനാണ് കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനില്‍ എഫ് ഐ ആര്‍ ഫയല്‍ ചെയ്യുന്നത്. പക്ഷേ അതില്‍ ചാര്‍ജ്ജ് ഷീറ്റ് വരുന്നത് 2005 ഒക്‌ടോബറില്‍. ജനാധിപത്യരാജ്യമെന്ന് അഹങ്കരിക്കുന്ന നമ്മുടെ നാട്ടില്‍ എട്ടു വര്‍ഷം സമയമെടുത്തു അതിന്. അന്നേ വിവരമുള്ളവര്‍ പറഞ്ഞതാണ് ഈ കേസ് ഇങ്ങനെയൊക്കെയേ ആയിത്തീരു എന്ന്. എല്‍ ഡി എഫിലും യൂഡി എഫിലും ഒരേ പോലെ പിടിപാടുള്ള കുഞ്ഞാലിക്കുട്ടിയടക്കമുള്ളവര്‍ നന്നായി കളിച്ചതിന്റെ ഉദാഹരണങ്ങള്‍ നിരവധിയാണ്. കാട്ടുകള്ളനാണെന്നറിഞ്ഞിട്ടും കേരളത്തിലെ സംഘടനകള്‍ എത്രയെണ്ണം കുഞ്ഞാലിക്കെതിരെ രംഗത്തുവന്നു. കുഞ്ഞാലിക്കുട്ടിയെ പുറത്താക്കണമെന്ന് പറഞ്ഞ് ആദ്യഘട്ടത്തില്‍ ശബ്‌ദമുയര്‍ത്തിയ ഏഷ്യാനെറ്റ് പോലും റെജീനയുടെ വെളിപ്പെടുത്തല്‍ മൂടി വെച്ചില്ലേ. ഒടുവില്‍ കുഞ്ഞാലിയുടെ അതേ പാര്‍ട്ടിക്കാരനായ മുനീര്‍ ചെയര്‍മാനായുള്ള ഇന്ത്യാവിഷന്‍ തന്നെ വേണ്ടിവന്നു അത് കേരളം മുഴുവന്‍ എത്തിക്കാന്‍. മേല്‍പറഞ്ഞ ചാനലിന്റെ തലവന്റെ പേര് മറ്റൊരു പീഡനകേസുമായി പറഞ്ഞു കേട്ട സമയമായിരുന്നു അത്. സംഭവിച്ചതെന്താണെന്ന് സ്‌പഷ്‌ടം. റജീനയെ കണ്ടുപിടിച്ചു കൊണ്ടുവന്ന ഏഷ്യാനെറ്റിലെ വനിതാറിപ്പോര്‍ട്ടര്‍ നാഭിക്ക് ചവിട്ടു കിട്ടി വേദനകൊണ്ടു പുളയുമ്പോഴും ഉടന്‍ തിരിച്ച് ജോലിക്കു കയറാന്‍ തലപ്പത്തു നിന്നും ഓര്‍ഡല്‍. ചാനലില്‍ തിളങ്ങി നിന്ന റിപ്പോര്‍ട്ടറെ പിന്നെ ക്രമേണ കാണാതാകുന്നു. മൂല്യാധിഷ്‌ടിത പത്ര പവര്‍ത്തനം തകധിമി.
മൊഴിമാറ്റിപ്പറഞ്ഞതിന്റെ പേരില്‍ എല്ലാ മാസവും കുഞ്ഞാലിക്കുട്ടി നേരിട്ടോ ബന്ധു റഹൂഫ് വഴിയോ കൊടുത്തുകൊണ്ടിരുന്ന കാശ് കിട്ടാതെവന്നപ്പോളാണ് സത്യം പറയുന്നതെന്നു പറഞ്ഞ് രംഗത്തു വന്ന രജീന ജീവനു വേണ്ടി പത്രക്കാരെയും അജിതയെയും ഒരു നാലാംകിട വേശ്യയേക്കാളും മോശമായ സ്വരത്തില്‍ അധിക്ഷേപിക്കുന്നത് കേരളം കേട്ടും വായിച്ചുമറിഞ്ഞു. റജീനയുടെ വെളിപ്പെടുത്തലുകളുടെ വെളിച്ചത്തില്‍ കേസെടുക്കണമെന്ന് പറഞ്ഞ് പരാതി നല്‍കിയ പി ജെ സെബാസ്റ്റ്യന്‍ എന്ന മാന്യന്‍ പരാതിയും പിന്‍വലിച്ച് പോക്കറ്റും നിറച്ച് അപ്രത്യക്ഷനായി. തന്റെ പതിനാറാം വയസ്സിലാണ് കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചതെന്ന് റജീന പലതവണ വിളിച്ചു പറഞ്ഞെങ്ക#ിലും അത് തെളിയിക്കാവുന്ന അവസാനത്തെ രേഖയായ രജീന പഠിച്ച കുറ്റിച്ചിറ കോളജിലെ രജിസ്റ്ററിലെ പേജും കാണാതായി. പ്രതിപട്ടികയില്‍ ഏഴോളം സ്ഥലത്ത് കുഞ്ഞാലിയുടെയും ഡ്രൈവര്‍ അരവിന്ദന്റെയും പേരുണ്ടെങ്കിലും കുഞ്ഞാലിക്കുട്ടിയെ അതില്‍ നിന്ന് ഒഴിവാക്കണമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍(പ്രോസ്റ്റിറ്റിയൂട്ടര്‍ അല്ല) വരെ കോടതിയോടാവശ്യപ്പെട്ടു. കേസ് കോടതിയിലെത്തിയപ്പോള്‍ വിനീതനായ കുഞ്ഞാലി കൂടുതല്‍ വിനീതന്‍. യെവന്‍ പുലി തന്നെയാണ് കേട്ടാ..
വെളിയനും പത്തിവരും കാലം
പേരുകേട്ടാല്‍ അളിഞ്ഞ ഏതോ സാധനമാണെന്നു തോന്നുമെന്നേയുള്ളൂ. വെളിയന്‍ ആളു പുലിയാണെന്ന് നമ്മള്‍ മൂന്നാറില്‍ കണ്ടതാണ്. ഇടക്കിടക്ക് മൂക്കിപ്പൊടി വലിച്ച് പുതുക്കിന് തവള കരയുമ്പോലെ ശബ്‌ദമുണ്ടാക്കി അധികമൊന്നും പ്രശ്‌നമുണ്ടാക്കാതെയിരുന്ന പഴയ കാലത്തെക്കുറിച്ച് ആള്‍ക്ക് ഇപ്പോള്‍ ഓര്‍ക്കാനെ വയ്യ. മന്ത്രി കെ പി രാജേന്ദനും സി ദിവാകരനും മാന്യന്മാരാണെന്നായിരുന്നു വെപ്പ്. ഇത് കലികാലമാണ് എല്ലാ ഞാഞ്ഞൂലുകള്‍ക്കും പത്തി വരുന്ന കാലം. കൊടിയേരി പറഞ്ഞതുപോലെ നല്ല ഒന്നാം നമ്പര്‍ തെണ്ടിത്തരമാണ് മേല്‍പ്പറഞ്ഞ നേതാക്കളും മന്ത്രിമാരുമെല്ലാം കൂടെ കാണിച്ചത്. വനിതാ പോലീസിനെ പരസ്യമായി ചെകിട്ടത്തടിച്ച ഏതോ ഒരുമ്പെട്ട പ്രവര്‍ത്തകയെ മുണ്ടും മടക്കിക്കുത്തി രണ്ടു മന്ത്രിമാരും വെളിയനും ചെര്‍ന്ന് ഇന്‍സ്‌പെക്‌ടറുടെ കുത്തിനു പിടിച്ച് മോചിപ്പിച്ചിരിക്കുന്നു. സത്യപ്രതിജ്ഞയുടെ ലംഘനമെന്നും മറ്റും പറഞ്ഞ് വല്ല്യേട്ടന്മാര്‍ ബഹളം വച്ചിട്ടൊന്നും കാര്യമില്ല. സി പി ഐ അതല്ല അതിനപ്പുറവും ചെയ്യും. വെറുതെ പ്രഹസനത്തിന് എല്‍ ഡി എഫ് കമ്മറ്റികൂടുമ്പോള്‍ കാണിച്ചു കൊടുക്കാം എന്നൊന്നും പറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടണ്ട. ഇതൊക്കെ കേരളം ഒരുപാട് കണ്ടതാണ്. കൂടിവന്നാല്‍ രാജേന്ദ്രന്റെയും ദിവാകരന്റെയും കുന്നിക്കുപിടിക്കാമെന്നും വെളിയത്തിനെ നോക്കി കണ്ണുരുട്ടാമെന്നും പറഞ്ഞ് കമ്മറ്റി പിരിയും. ഇക്കാര്യം പറഞ്ഞ കൊടിയേരിയുടെ തൊലിക്കട്ടി സമ്മതിക്കണം. പണ്ട് മകന്‍ ബിനീഷ് കോടിയേരി പഠിക്കുന്ന കാലത്ത് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ കോടിയേരിയും ശിവദാസമേനോനും മുണ്ടും മടക്കിക്കുത്തി പോലീസിനെ വിളിച്ചു പറഞ്ഞതൊന്നും കേരളം മറന്നിട്ടില്ല. എന്തു പറയാം കാണ്ടാമുഗത്തെ വെല്ലുന്ന തൊലിക്കട്ടി.

അഛന്റെ മകന്‍
പെരുവഴിയില്‍ ഭിക്ഷ തെണ്ടുന്നവന് എന്തും പറയാം. അതാണ് കെ മുരളീധരന്റെ അവസ്ഥ. എന്‍ സി പിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലാത്തവര്‍ രണ്ടു ദിവസത്തിനുള്ളില്‍ സ്ഥലം കാലിയാക്കിക്കൊള്ളണമെന്ന് അന്ത്യശാസനവും കൊടുത്തു കഴിഞ്ഞു. എന്‍ സി പി വിട്ട് കരുണാകരന്‍ പുറത്തുപോകുന്നു എന്നു പറഞ്ഞപ്പോള്‍ ആദ്യം കാലു പിടിച്ചു, പിന്നീട് പോനാല്‍ പോഹട്ടും പോടാ എന്നായി. ഇപ്പോള്‍ അഛന്‍ പോടാ എന്നാണ് പറച്ചില്‍. എന്‍ സി പിയില്‍ കുഴപ്പമുണ്ടാക്കുന്ന ഒരുത്തനേം വെച്ചോണ്ടിരിക്കില്ല എന്നു പറഞ്ഞാല്‍ നമ്മള്‍ അഛനൊഴികെ എന്നു കൂടി മനസ്സില്‍ വായിച്ചോളണം. കരുണാകരനെ നോവിക്കരുതെന്ന് പവാര്‍ പറഞ്ഞതല്ലേ എന്തുചെയ്യാം. പാര്‍ട്ടി പ്രവര്‍ത്തകനെന്ന് പറയാവുന്ന സിറിയക്ക് ജോണും കൂട്ടരും പാര്‍ട്ടി വിട്ടു അടുത്തു തന്നെ കോണ്‍ഗ്രസ്സില്‍ ചേരും. ഉഴുന്നുവടയില്ലാതെ മസാലദോശമാത്രം എടുത്തോളാമെന്ന് മദാമ്മാ ഗാന്ധി പറഞ്ഞുവത്രേ. കരുണാകരന്‍ ഇല്ലാത്ത വെറും ഉഴുന്നു വടയായ മുരളീധരനെ എല്‍ ഡി എഫില്‍ എടുത്തോളും എന്ന് അഛനും മകനും കരുതിയിരിക്കുകയാവും. കാത്തിരുന്നു കാണാം. മസാലദോശയുടേയും ഉഴുന്നുവടയുടേയും ആജന്മശത്രുക്കളായ വെളിയവും കൂട്ടര്‍ക്കും പത്തിവച്ച കാര്യം ഇടക്കെങ്കിലും ഓര്‍ക്കുന്നത് നന്ന്.

അഴീക്കോട് വീണ്ടും വിമര്‍ശിക്കപ്പെടുന്നു
കാശുകൊടുത്താല്‍ ആര്‍ക്കു വേണ്ടിയും ചീത്തവിളിക്കുമെന്ന് അഴീക്കോടിനെപറ്റി പണ്ടേ ശത്രുക്കല്‍ പറയാറുള്ളതാണ്. കാശു കൊടുത്തിട്ടോ കൊടുക്കാതെയോ ഇപ്പോള്‍ പിണറായി വിജയനു വേണ്ടി കുഴലൂതാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് രസകരം. അതും ഖദറിട്ടുകൊണ്ട്. ഗാന്ധിയനാണെങ്കില്‍ ഗാന്ധിയെപോലെ നഗ്ന പാദനായി നടക്കണമെന്നൊന്നുമില്ലല്ലോ. പണ്ടത്തെപ്പോലെ കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ ക്‌ട്ടന്‍ ചായയും മുറിബീഡിയുമാണോ പിന്തുടരുന്നത്. എന്നാല്‍ അഴീക്കോട് കെ എസ് ആര്‍ ടി സി ബസ്സിലെങ്കിലും യാത്ര ചെയ്യുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ?.
പ്രതികരണശേഷിയേക്കുറിച്ച് ഇടക്കിടെ തട്ടിവിടാറുള്ളയാളാണ് അഴീക്കോട്. പ്രായമായതുകൊണ്ട് ആ ശേഷി നഷ്‌ടപ്പെട്ടതുകൊണ്ടാകാം ഇങ്ങനെ പറഞ്ഞ് തൃപ്‌തിപ്പെടുന്നത് എന്നൂഹിക്കാന്‍ ന്യായം കാണുന്നില്ല. പണ്ട് മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ അഴീക്കോടിനെ കള്ളനെന്നു വിളിച്ചതിനെതിരെ അഴീക്കോട് പറഞ്ഞത് തികഞ്ഞ ഒരു ഗാന്ധിയന് ചേര്‍ന്ന രീതിയിലായിരുന്നു. എന്നെ തെറിപറഞ്ഞ് ഒരു ചെറുപ്പക്കാരന് ജോലി കിട്ടുന്നെങ്കില്‍ ആയിക്കോട്ടെ എന്ന അഴീക്കോട് വചനത്തിന് അന്ന് കുഴപ്പമില്ലാതെ സര്‍ക്കുലേഷന്‍ ലഭിച്ചതുമാണ്. എന്നാല്‍ സുകുമാര്‍ അഴീക്കോട് എന്ന വലിയ ബ്രാന്റിനെ മുന്നില്‍ കണ്ട് എടുത്തുചാടിയ കുറച്ചു ചെറുപ്പക്കാരുടെ ഗതികേടിനെ പറ്റി അഴീക്കോട് മാഷ് എവിടെയും ഒന്നും പറഞ്ഞു കണ്ടില്ല.

വര്‍ത്തമാനം ദിനപ്പത്രം അഴീക്കോടിന്റെ ദിനപ്പത്രം എന്ന നിലക്കാണ് പ്രചരിപ്പിച്ചു വന്നിരുന്നത്. വിവരമുള്ള ആരെങ്കിലും ആ പത്രം വാങ്ങിയിട്ടുണ്ടെങ്കില്‍ തന്നെ അഴീക്കോടിന്റെ പേര് കണ്ടിട്ടാണു താനും. പക്ഷേ അഴീക്കോട് എന്ന മഹാമനുഷ്യന്റെ പേരില്‍ തുടങ്ങിയ പത്രം ക്രമേണ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്ന പണി നിര്‍ത്തി എന്നു മാത്രമല്ല ജീവനക്കാരുടെ പേരില്‍ പേഴ്‌സണല്‍ ലോണ്‍ എടുക്കുകയും ചെയ്‌തു. കമ്പനി തന്നെ തിരിച്ചടക്കാമെന്ന് വാഗ്‌ദാനവും നല്‍കി. സമയത്ത് ഭക്ഷണം കഴിച്ചില്ലെങ്കില്‍ വിശക്കുമെന്നുള്ളതുകൊണ്ടും പട്ടിണികിടന്നാല്‍ മരിച്ചു പൊകുമെന്നുള്ളതുകൊണ്ടും കുടുംബവും കുട്ടികളുമുള്ളതുകൊണ്ടും അന്നത്തെ ജീവനക്കാര്‍ മിക്കവരും വര്‍ത്തമാനം വിട്ട് പുറത്തുപോയി. വര്‍ഷങ്ങള്‍ക്കു ശേഷം വക്കീല്‍ നോട്ടീസ് വന്നപ്പോഴാണ് അഴീക്കോടിന്റെ പഴയ ശിഷ്യന്‍മാര്‍ അക്കിടി മനസ്സിലാക്കിയത്. പക്ഷേ ബാങ്കു വായ്‌പ്പയുടെ പേരില്‍ കടക്കെണിയിലായ ഇവര്‍ക്കെതിരെ ഒരു വാക്കുപോലും ഉച്ചരിക്കാന്‍ സാക്ഷാല്‍ അഴീക്കോട് മാഷ് ഇതുവരെ തയ്യാറായിട്ടില്ല. മാഷു മാത്രമല്ല കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളധികമാരും ഒരക്ഷരം മിണ്ടിയില്ല. ഇതേപറ്റി ചോദിച്ചവരോടൊക്കെ വര്‍ത്തമാനം മാനേജ് മെന്റ് നല്ല തങ്കപ്പെട്ട മനുഷ്യരാണ്, മുതലാളി പി വി അബ്‌ദുള്‍ വഹാബ് എന്നയാള്‍ മഹാത്മാഗാന്ധിയോളം തന്നെ ഉന്നതനാണ് എന്നൊക്കെയാണ് തട്ടിവിട്ടത്.
പ്രായം കൂടിയാല്‍ ചില മനുഷ്യന്‍ ഇങ്ങനെയാകും. പക്ഷേ അഴീക്കോടിനോളം നാറ്റക്കേസുകളായി മാറരുത്. രാഷ്‌ട്രീയ പരമായുള്ള ചാഞ്ചാട്ടമൊക്കെ മനസ്സിലാക്കാം. പ്ലാച്ചി മടയിലും മറ്റും ഓടി നടന്ന് സമരം നടത്തിയ അഴീക്കോടിനെ അതിലെല്ലാമുപരി ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനായിട്ടുകൂടിയാണ് കേരളം കണ്ടത്. കേരളത്തിലെ ഒരു പറ്റം ജേണലിസ്റ്റുകള്‍ ജപ്‌തി ഭീഷണി നേരിടുമ്പോള്‍ ശ്രീമാന്‍ അഴീക്കോട് വര്‍ത്തമാനം നല്‍കിയ ബലേനോവില്‍ നാടൊട്ടുക്കും പറന്നു നടക്കുകയായിരുന്നു. ഒടു വില്‍ അതു വിറ്റ് കാശാക്കി മഹാത്മാ അബ്‌ദുള്‍ വഹാബിന്റെ പുതുപുത്തന്‍ വണ്ടിയിലാണ് സഞ്ചാരം. പുതിയ വീട്ടിലേക്ക് റോഡു വരെ വെട്ടിക്കൊടുക്കാമെന്ന് മുതലാളിമാര്‍ വാഗ്‌ദാനം ചെയ്‌തു കഴിഞ്ഞു. മനുഷ്യനായാല്‍ പറയുന്ന വാക്കിന് കുറച്ചെങ്കിലും വില വേണം. വള്ളിനിക്കറിടുന്ന പ്രായം മുതലേ മനുഷ്യന് പറഞ്ഞിട്ടുള്ള മറ്റൊരു സാധനമാണ് നാണം. ഇവ രണ്ടും നഷ്‌ടപ്പെട്ടിട്ടില്ല എന്നാണ് പാവം മലയാളിക്‌ള്‍ വിശ്വസിക്കുന്നത്. അതു ശരിയാണെങ്കില്‍ വഹാബ് വച്ചു നീട്ടിയതെല്ലാം വലിച്ചെറിഞ്ഞു സ്വതന്ത്രനായി വഞ്ചിക്കപ്പെട്ടവര്‍ക്കുവേണ്ടി നിലകൊള്ളാനാകുമോ മാഷിന്.
പുഴ.കോമില്‍ പ്രസിദ്ധീകരിച്ചത്
pinarayiye thallunna ee visudha pasu aaaranu?. sakhavinu keezhil parti ikyam kooduthal sakthamyirikkukayanu. bakkiyullathellam asooyalukkalude akasakottakal mathram. eathu partiyilanu prasnangalum groupisavum illathathu?
ReplyDeletepinne azheekode.! thanikku orale kurichu vimarsikkamenkil Azheekodinum athavam. Varthamanam dinapathram staffinte peril vangiya loan muzhuvan thirichadachittundu. akkaryathil puzha.com kanneer varkkendathilla.
kunjalikkuttikkethire valongi komaram thulliya Ajithayude husband thattippinide pidiyilayappol Ajithakku nakkirangiyathu malayalikal kandathanu.
Athinal Sakhavu Hariprasad Arante kuttavum kuravum nokkathe veettile kuravukal nikathan nokku.