പൊതുജനത്തിന് നൂറ്റാണ്ടുകളായി നല്‍കി വന്നതാണ് കഴുത എന്ന ഓണററി പദവി. എല്ലാ പൊതുജനങ്ങളും കഴുതകളാണെന്ന് തെറ്റിദ്ധരിക്കരുത്. ചിലരുണ്ട്, മഹാ കഴുതകളാണെന്നാണ് ചില നേതാക്കള്‍ അടക്കം പറയുന്നത്. പാര്‍ട്ടിയെന്നാല്‍ പിണറായി, പിണറായിയെന്നാല്‍ പാര്‍ട്ടി അതേ പാര്‍ട്ടി തന്നെ.
മഹാകഴുതകള്‍ : രാവിലെ പഴങ്കഞ്ഞി കുടിച്ച് പണിക്കുപോകും, പഴങ്കഞ്ഞിയില്ലാത്തവര്‍ രണ്ട് പൊറോട്ട കഴിച്ച് രണ്ടുലിറ്റര്‍ വെള്ളം കുടിക്കും, വൈകിട്ട് പണികഴിഞ്ഞ് പാര്‍ട്ടിയാപ്പീസില്‍ വന്ന് വഴിതടയലോ കല്ലേറോ ഉണ്ടോ എന്നന്വേഷിച്ചിട്ടേ വീട്ടില്‍ പോകാറുള്ളൂ. വീട്ടില്‍ പോയി കുമ്പിളില്‍ കഞ്ഞികുടിക്കും.
കോവര്‍കഴുതകള്‍ : ഇത്തരം കഴുതകള്‍ പക്ഷേ കേരളത്തില്‍ പേരിനു മാത്രമേയുള്ളൂ. പാര്‍ട്ടിയെക്കുറിച്ച് വേണ്ടാത്തതൊക്കെ പറഞ്ഞുപരത്തുകയാണ് മുഖ്യതൊഴില്‍. പാര്‍ട്ടി അഥവാ പിണറായി അദ്ദേഹത്തിന്റെ അഭാവത്തില്‍ മീശപിരിച്ച് കണ്ണുരുട്ടി രോമം പിടിച്ചുപറിക്കുന്ന ജയരാജന്‍, മഞ്ഞപ്പിത്തം പിടിച്ച ജയരാജന്‍, മന്ദബുദ്ധി ജയരാജന്‍ ഇവരൊക്കെ എന്തുപറഞ്ഞാലും അതേറ്റുപറഞ്ഞും പറഞ്ഞതുതന്നെ വീണ്ടും സമയം പോക്കും. പാര്‍ട്ടിയാപ്പീസിനുമുന്നിലെ സര്‍വേക്കല്ലില്‍ പട്ടി മൂത്രമൊഴിച്ചാല്‍ അത് അമേരിക്കന്‍ ഗൂഡാലോചനയാണെന്ന് വല്ല രാജന്മാരും പറഞ്ഞാല്‍ പിറ്റേന്നു വണ്ടക്ക നിരത്തും, പിണറായി വല്ലവനേം എടോ പോടോ നികൃഷ്ടജീവി കുലം കുത്തി എന്നൊക്കെ വിളിച്ചാല്‍ അതും എഴുതി നിറക്കും. അതൊക്കെ സഹിക്കാം. മഹാ പിന്തിരിപ്പനും കണ്ണില്‍ കണ്ടതെല്ലാം വെട്ടിനിരത്തുന്നവനുമായ മുഖ്യമന്ത്രി വി എസിനെ പടച്ചോനായും കേരളമണ്ണിന്റെ ഫാവി പ്രതീക്ഷയും പീഡനക്കാരുടെയും കൈയേറ്റക്കാരുടേയും ഒക്കെ കാലനായുമൊക്കെ എഴുതിപ്പിടിപ്പിച്ചു കളയും അതുമാത്രമാണ് സഹിക്കാന്‍ പറ്റാത്തത്. കോവര്‍ കഴുതകള്‍ അല്ലാതെന്തു പറയാന്‍.
ഇത്തരം കോവര്‍ കഴുതകള്‍ ഈ ജീവികളെക്കൂട സൂക്ഷിക്കുക
ഡെയ്‌ഞ്ചറസ് പട്ടി : യജമാനന്‍ പറഞ്ഞാലും പറഞ്ഞില്ലെങ്കിലും കുരക്കാനാണ് നമ്മള്‍ പട്ടിയെ പോറ്റുന്നത്. മന്ത്രി എം എ ബേബി പറഞ്ഞതുപോലെ നരച്ച രോമങ്ങളുടെ എണ്ണം വച്ചു നോക്കുകയാണെങ്കില്‍ മഹാസത്യസന്ധനാണ് ഈ പട്ടി. എ കെ ജി സെന്ററിന്റെ മൂത്രപ്പുരയിലാണ് വാസം. കണ്ടാല്‍ പാവമാണെങ്കിലും ആള്‍ ഡെയ്‌ഞചറസ് ആണ്. അതുകൊണ്ടുതന്നെ ചിലര്‍ ഡെയ്‌ഞ്ചറസ് പട്ടിയെന്നും പറയാറുണ്ട്. മാധ്യമങ്ങള്‍ മാധ്യമപ്രവര്‍ത്തനം എന്നൊക്കെ ഇടക്കിടെ കുരച്ചുകളയും. കുരക്കുമ്പോള്‍ തലയുടെ അഞ്ചുമീറ്റര്‍ റേഡിയസില്‍ ആരും ഉണ്ടാകരുത്, ഉണ്ടെങ്കില്‍ അവരെ മെഡിക്കല്‍ കോളേജില്‍ നോക്കിയാല്‍ മതി. വി എസ് അച്യുതാനന്ദനോ അദ്ദേഹത്തിന്റെ അനുയായികളായ മാധ്യമപ്രവര്‍ത്തകരോ വരുമ്പോള്‍ കുരക്കാനാണ് അതിനെ കെട്ടഴിച്ചു വിട്ടിരിക്കുന്നത്. ഈയിടെയായി ക്യാമറ കണ്ടാല്‍ വല്ലാതെ കുരക്കുന്ന ഒരു പ്രത്യേകതരം അസുഖം പിടിപെട്ടിട്ടുണ്ട് . ചാനല്‍ പ്രവര്‍ത്തകര്‍ സൂക്ഷിക്കുക.
ഫ്രഞ്ചു കുരങ്ങന്‍ : എ കെ ജി സെന്ററിലെ മരത്തിനുമുകളില്‍ മാത്രം കാണുന്ന ജീവിയാണ് ഇത്. സാംസ്‌കാരിക വകുപ്പു മന്ത്രിയുടെ കാറിനു മുകളില്‍ കയറിയിരുന്ന് ഗോഷ്ടി കാണിക്കലാണ് ഇഷ്ടവിനോദം. തെറ്റിദ്ധരിക്കരുത് സംസ്‌കാരവുമായി ഈ കുരങ്ങേന് പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. ഇടക്കിടെ സാഹിത്യ സാംസ്‌കാരിക വാരികകളൊക്കെ വൃത്തികേടാക്കാറുണ്ട്. മുഖ്യമന്ത്രിയെ കണ്ടാല്‍ കൊഞ്ഞനം കുത്തലും ഗോഷ്ടി കാണിക്കലും പല്ലിളിക്കലുമാണ് ഇഷ്ടവിനോദം. ഈ കുരങ്ങനെ ചാനല്‍ പ്രവര്‍ത്തകര്‍ അത്ര പേടിക്കേണ്ടതില്ല. അച്ചടിപത്രക്കാരോടാണ് കൂടുതല്‍ കമ്പം. എങ്കിലും രണ്ടുകൂട്ടരും ജാഗതൈ
Subscribe to:
Post Comments (Atom)
യജമാനന്‍ പറഞ്ഞാലും പറഞ്ഞില്ലെങ്കിലും കുരക്കാനാണ് നമ്മള്‍ പട്ടിയെ പോറ്റുന്നത്. മന്ത്രി എം എ ബേബി പറഞ്ഞതുപോലെ നരച്ച രോമങ്ങളുടെ എണ്ണം വച്ചു നോക്കുകയാണെങ്കില്‍ മഹാസത്യസന്ധനാണ് ഈ പട്ടി. എ കെ ജി സെന്ററിന്റെ മൂത്രപ്പുരയിലാണ് വാസം.
ReplyDeleteപട്ടിയോ കുട്ടിയോ? ഏതായാലും കടുകട്ടി പ്രയോഗത്തില്‍ വിരുതനായിരിക്കുമല്ലോ. കുറഞ്ഞപക്ഷം പിണറായിയെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ പ്രതികരിക്കാനെങ്കിലും അദ്ദേഹത്തിന് അവസരം കൊടുത്തുകൂടേ. വേറെ ഒരിടത്തും കയറ്റുന്നില്ല. അതുകൊണ്ടാ, പ്ലീസ്...
ReplyDelete