പൊതുജനത്തിന് നൂറ്റാണ്ടുകളായി നല്‍കി വന്നതാണ് കഴുത എന്ന ഓണററി പദവി. എല്ലാ പൊതുജനങ്ങളും കഴുതകളാണെന്ന് തെറ്റിദ്ധരിക്കരുത്. ചിലരുണ്ട്, മഹാ കഴുതകളാണെന്നാണ് ചില നേതാക്കള്‍ അടക്കം പറയുന്നത്. പാര്‍ട്ടിയെന്നാല്‍ പിണറായി, പിണറായിയെന്നാല്‍ പാര്‍ട്ടി അതേ പാര്‍ട്ടി തന്നെ.
മഹാകഴുതകള്‍ : രാവിലെ പഴങ്കഞ്ഞി കുടിച്ച് പണിക്കുപോകും, പഴങ്കഞ്ഞിയില്ലാത്തവര്‍ രണ്ട് പൊറോട്ട കഴിച്ച് രണ്ടുലിറ്റര്‍ വെള്ളം കുടിക്കും, വൈകിട്ട് പണികഴിഞ്ഞ് പാര്‍ട്ടിയാപ്പീസില്‍ വന്ന് വഴിതടയലോ കല്ലേറോ ഉണ്ടോ എന്നന്വേഷിച്ചിട്ടേ വീട്ടില്‍ പോകാറുള്ളൂ. വീട്ടില്‍ പോയി കുമ്പിളില്‍ കഞ്ഞികുടിക്കും.
കോവര്‍കഴുതകള്‍ : ഇത്തരം കഴുതകള്‍ പക്ഷേ കേരളത്തില്‍ പേരിനു മാത്രമേയുള്ളൂ. പാര്‍ട്ടിയെക്കുറിച്ച് വേണ്ടാത്തതൊക്കെ പറഞ്ഞുപരത്തുകയാണ് മുഖ്യതൊഴില്‍. പാര്‍ട്ടി അഥവാ പിണറായി അദ്ദേഹത്തിന്റെ അഭാവത്തില്‍ മീശപിരിച്ച് കണ്ണുരുട്ടി രോമം പിടിച്ചുപറിക്കുന്ന ജയരാജന്‍, മഞ്ഞപ്പിത്തം പിടിച്ച ജയരാജന്‍, മന്ദബുദ്ധി ജയരാജന്‍ ഇവരൊക്കെ എന്തുപറഞ്ഞാലും അതേറ്റുപറഞ്ഞും പറഞ്ഞതുതന്നെ വീണ്ടും സമയം പോക്കും. പാര്‍ട്ടിയാപ്പീസിനുമുന്നിലെ സര്‍വേക്കല്ലില്‍ പട്ടി മൂത്രമൊഴിച്ചാല്‍ അത് അമേരിക്കന്‍ ഗൂഡാലോചനയാണെന്ന് വല്ല രാജന്മാരും പറഞ്ഞാല്‍ പിറ്റേന്നു വണ്ടക്ക നിരത്തും, പിണറായി വല്ലവനേം എടോ പോടോ നികൃഷ്ടജീവി കുലം കുത്തി എന്നൊക്കെ വിളിച്ചാല്‍ അതും എഴുതി നിറക്കും. അതൊക്കെ സഹിക്കാം. മഹാ പിന്തിരിപ്പനും കണ്ണില്‍ കണ്ടതെല്ലാം വെട്ടിനിരത്തുന്നവനുമായ മുഖ്യമന്ത്രി വി എസിനെ പടച്ചോനായും കേരളമണ്ണിന്റെ ഫാവി പ്രതീക്ഷയും പീഡനക്കാരുടെയും കൈയേറ്റക്കാരുടേയും ഒക്കെ കാലനായുമൊക്കെ എഴുതിപ്പിടിപ്പിച്ചു കളയും അതുമാത്രമാണ് സഹിക്കാന്‍ പറ്റാത്തത്. കോവര്‍ കഴുതകള്‍ അല്ലാതെന്തു പറയാന്‍.
ഇത്തരം കോവര്‍ കഴുതകള്‍ ഈ ജീവികളെക്കൂട സൂക്ഷിക്കുക
ഡെയ്‌ഞ്ചറസ് പട്ടി : യജമാനന്‍ പറഞ്ഞാലും പറഞ്ഞില്ലെങ്കിലും കുരക്കാനാണ് നമ്മള്‍ പട്ടിയെ പോറ്റുന്നത്. മന്ത്രി എം എ ബേബി പറഞ്ഞതുപോലെ നരച്ച രോമങ്ങളുടെ എണ്ണം വച്ചു നോക്കുകയാണെങ്കില്‍ മഹാസത്യസന്ധനാണ് ഈ പട്ടി. എ കെ ജി സെന്ററിന്റെ മൂത്രപ്പുരയിലാണ് വാസം. കണ്ടാല്‍ പാവമാണെങ്കിലും ആള്‍ ഡെയ്‌ഞചറസ് ആണ്. അതുകൊണ്ടുതന്നെ ചിലര്‍ ഡെയ്‌ഞ്ചറസ് പട്ടിയെന്നും പറയാറുണ്ട്. മാധ്യമങ്ങള്‍ മാധ്യമപ്രവര്‍ത്തനം എന്നൊക്കെ ഇടക്കിടെ കുരച്ചുകളയും. കുരക്കുമ്പോള്‍ തലയുടെ അഞ്ചുമീറ്റര്‍ റേഡിയസില്‍ ആരും ഉണ്ടാകരുത്, ഉണ്ടെങ്കില്‍ അവരെ മെഡിക്കല്‍ കോളേജില്‍ നോക്കിയാല്‍ മതി. വി എസ് അച്യുതാനന്ദനോ അദ്ദേഹത്തിന്റെ അനുയായികളായ മാധ്യമപ്രവര്‍ത്തകരോ വരുമ്പോള്‍ കുരക്കാനാണ് അതിനെ കെട്ടഴിച്ചു വിട്ടിരിക്കുന്നത്. ഈയിടെയായി ക്യാമറ കണ്ടാല്‍ വല്ലാതെ കുരക്കുന്ന ഒരു പ്രത്യേകതരം അസുഖം പിടിപെട്ടിട്ടുണ്ട് . ചാനല്‍ പ്രവര്‍ത്തകര്‍ സൂക്ഷിക്കുക.
ഫ്രഞ്ചു കുരങ്ങന്‍ : എ കെ ജി സെന്ററിലെ മരത്തിനുമുകളില്‍ മാത്രം കാണുന്ന ജീവിയാണ് ഇത്. സാംസ്‌കാരിക വകുപ്പു മന്ത്രിയുടെ കാറിനു മുകളില്‍ കയറിയിരുന്ന് ഗോഷ്ടി കാണിക്കലാണ് ഇഷ്ടവിനോദം. തെറ്റിദ്ധരിക്കരുത് സംസ്‌കാരവുമായി ഈ കുരങ്ങേന് പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. ഇടക്കിടെ സാഹിത്യ സാംസ്‌കാരിക വാരികകളൊക്കെ വൃത്തികേടാക്കാറുണ്ട്. മുഖ്യമന്ത്രിയെ കണ്ടാല്‍ കൊഞ്ഞനം കുത്തലും ഗോഷ്ടി കാണിക്കലും പല്ലിളിക്കലുമാണ് ഇഷ്ടവിനോദം. ഈ കുരങ്ങനെ ചാനല്‍ പ്രവര്‍ത്തകര്‍ അത്ര പേടിക്കേണ്ടതില്ല. അച്ചടിപത്രക്കാരോടാണ് കൂടുതല്‍ കമ്പം. എങ്കിലും രണ്ടുകൂട്ടരും ജാഗതൈ
Sunday, July 5, 2009
പോടാ പുല്ലേ അമേരിക്കേ.
ഇ എം എസ്, എ കെ ജി ഇവരൊക്കെ പാര്‍ട്ടിയായിരുന്നു പണ്ട്. ഇപ്പോള്‍ ഇവരൊന്നുമല്ല, പിണറായിയാണ് പാര്‍ട്ടി. ഈ പാര്‍ട്ടി ചിലപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടാല്‍ മാറി നിക്കടാ എന്നൊക്കെ പറഞ്ഞുകളയും. പറഞ്ഞുവരുന്നത് അമേരിക്കയെക്കുറിച്ചാണ്. ഈ പാര്‍ട്ടി ഒരു പ്രത്യേകതരമായതുകൊണ്ട് അമേരിക്ക പണ്ടേ തക്കം പാര്‍ത്തു നടക്കുകയാണ്. പത്രക്കാര്‍ക്കും പള്ളീലച്ചന്മാര്‍ക്കും പൈസകൊടുത്ത് പാര്‍ട്ടിയ നശിപ്പിക്കാന്‍ പണ്ടൊന്നു ശ്രമിച്ചതാണ് അമേരിക്ക. കഞ്ഞിക്കുഴിപഞ്ചായത്ത് സി പി എമ്മിന്റെ കൈയില്‍ നിന്നു പോയ ശേഷമേ ഇറാനിലെ അണുബോംബിന്റെ കാര്യം അമേരിക്ക ചര്‍ച്ച ചെയ്യൂ. അതാണ് അമേരിക്ക. അതുകൊണ്ട് പാര്‍ട്ടിക്കെതിരെ ആര് എന്തുപറഞ്ഞാലും അത് അമേരിക്കയാണ് എന്ന് ധരിച്ചുകൊള്ളണം. ഇപ്പറഞ്ഞത് പാര്‍ട്ടിക്കാര്‍ക്കു മാത്രം ബാധകമായ കാര്യമാണ് അതെപ്പോഴും പൊതുജനത്തെ പറഞ്ഞ് മനസ്സിലാക്കിക്കൊണ്ടിരിക്കണം. അമേരിക്ക ലോകത്തില്‍ സ്വാധീനിക്കാന്‍ ശ്രമിക്കാത്തത് പാര്‍ട്ടിക്കാരെ മാത്രമാണ് പ്രത്യേകിച്ചും തോമസ് ഐസക്കിനേയും ബേബിയേയും പിന്നെ സാക്ഷാല്‍ പിണറായിയേയുമൊക്കെ.
പാര്‍ട്ടിക്കാര്‍ക്ക് വീടുവെക്കാനും പാര്‍ട്ടിയാപ്പീസുണ്ടാക്കാനുമൊക്കെ പണ്ട് ഒരു പദ്ധതി നടത്തിയിരുന്നു. ജനകീയാസൂത്രണം എന്നായിരുന്നു അതിന്റെ പേര്. അക്കാലത്ത് തലപൊക്കിയയാളാണ് തോമസ് ഐസക്ക്. ആള്‍ ജുബ്ബമാത്രമേ ഇടാവൂ എന്ന് അമേരിക്കന്‍ പൗരയായ ഫാര്യ പ്രത്യേകം പറഞ്ഞിട്ടുണ്ട്. എന്നാല്‍ താടി ഡൈചെയ്യരുതെന്ന് സ്വന്തം തീരുമാനിച്ചതാണ് . റിച്ചാര്‍ഡ് ഫ്രാങ്കി എന്നൊരാളുണ്ട് അമേരിക്കക്ക് ഒരിക്കലും സ്വാധീനിക്കാന്‍ പറ്റാത്ത സായിപ്പാണ്. പിന്നെ പരിഷത്ത്. അത് നിങ്ങള്‍ വിചാരിക്കുന്നതരം പരിഷത്തല്ല, അങ്ങനെയായിരുന്നു പണ്ട്. കേരളത്തിലെ വെള്ളമുള്ള സ്ഥലവും വെള്ളമില്ലാത്ത സ്ഥലവും തേങ്ങകിട്ടുന്ന സ്ഥലവും റബ്ബര്‍ കിട്ടാത്ത സ്ഥലവുമൊക്കെ അളന്ന് തിട്ടപ്പെടുത്തികൊടുത്ത ശേഷമുള്ള പരിഷത്ത് ഐസക്കിന്റെ പരിഷത്താണ് അതായത് പിണറായിയുടേതെന്ന ഐസക്കിന്റെ പരിഷത്ത്. ഇതൊക്കെ അമേരിക്കക്കുവേണ്ടി ചെയ്‌തതാണെന്ന് ചില സാംസ്‌കാരിക ജീവികള്‍ പറയാറുണ്ട്. അത് മൈന്റ് ചെയ്യേണ്ടതില്ല. ഗൂഗിള്‍ സെര്‍ച്ചില്‍ കേറി തിരഞ്ഞുനോക്കിയാല്‍ ചിലപ്പോള്‍ പരിഷത്തിനെ കണ്ടുകിട്ടിയേക്കും അല്ലാതെ ആരെയും ഈയടുത്തൊന്നും കണ്ടതായി ഓര്‍ക്കുന്നില്ല. അതായത് അമേരിക്കയുമായി ഇത്രയടുത്തു നിന്നിട്ടും അമേരിക്കക്ക് ഒരു വിധത്തിലും സ്വാധീനിക്കാനാകാത്തയാളാണ് ഐസക്കും പിന്നെ പരിഷത്തും.
പിന്നെ അമേരിക്കയുമായി ഒരിക്കലും ബന്ധപ്പെടാന്‍ സാധ്യതയില്ലാത്ത ഒരു സ്ഥാപനമുണ്ട് ലോകത്ത്, ഒരേയൊരു സ്ഥാപനമേയുള്ളു താനും അതിന്റെ പേരാണ് എസ് എന്‍ സി ലാവലിന്‍. കേരളത്തിലെ പത്തുമുന്നൂറ്റണ്‍പത് കോടി മുടിച്ച കമ്പനി എന്നൊക്കെ പൊതുജനം പറയും. അതുകാര്യമാക്കേണ്ട പൊതുജനമല്ലേ, കഴുതകളല്ലേ അവര്‍ ചിലപ്പോള്‍ അതിനപ്പുറവും പറയും. എസ് എന്‍ സി ലാവലിന്‍ അമേരിക്കയുടെ പിണിയാളുകളാണെന്നാണ് ചില മന്ദബുദ്ധികള്‍ പറഞ്ഞത്, അവര്‍ക്കു പറയാനേ പറ്റിയുള്ളൂ പറഞ്ഞു പരത്താനായില്ല. കാരണം അവര്‍ പാര്‍ട്ടി്‌ക്കാരല്ലല്ലോ. ഇപ്പോള്‍ പാര്‍ട്ടിക്കാരായവര്‍ക്കും പിണറായി കനിഞ്ഞനുഗ്രഹിച്ചവര്‍ക്കും മാത്രമേ അത്തരംഅന്താരാഷ്ട്ര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള അനുവാദമുള്ളൂ. കേരളത്തിലെ ഔദ്യോഗിക പക്ഷക്കാരെയൊക്കെ അമേരിക്ക പാട്ടിലാക്കിയിരിക്കുകയാണ് എന്നാണ് പാര്‍ട്ടിക്കാരല്ലാത്ത അവര്‍ പറയുന്നത്. പിണറായി ഇടക്കിടെ ആരുമറിയാതെ സിംഗപ്പൂരും അവിടേയും ഇവിടെയും ചെന്നെയിലും ഒക്കെ പോയ്‌ക്കളയുന്നതില്‍ വരെ അമേരിക്കന്‍ കണക്ഷന്‍ കണ്ടെത്തിക്കളഞ്ഞു ഇക്കൂട്ടര്‍. നോ്‌ക്കണേ...
പിന്നൊരാളുള്ളത് പാര്‍ട്ടിക്കകത്തെ കുഞ്ഞനാണ്, അതായത് ബേബി എന്നു ഇംഗ്ലീഷില്‍ പറയും. അറുപതു വയസ്സുകാരന്റ ശരീരവുമുണ്ടെന്നേയുള്ളൂ ആള്‍ ആറുവയസ്സുകാരന്റെ ബുദ്ധിയുള്ള ഒരു പാവത്താനാണ്. അദ്ദേഹത്തെ പറ്റിയാണ് മദാമ്മമാരെ കണ്ടാല്‍ കലിയിളകുന്നയാളെന്നും ദാവൂദിന്റെ കപ്പലില്‍ കയറി ഡാന്‍സ് ചെയ്‌തെന്നുമൊക്കെ പറഞ്ഞുകളഞ്ഞത്. ആളൊരു ബേബിയായതുകൊണ്ട് നി്‌ങ്ങള്‍ക്ക് എന്തും പറയാമല്ലോ. പണ്ട് ഏതോ ഒരു ഫ്രഞ്ചു കാരിയുടെ മടിയില്‍ കിടന്നുറങ്ങണമെന്നൊക്കെ പറഞ്ഞുകളഞ്ഞത്. ഇക്കാര്യം പണ്ടൊരു കലാകാരന്‍ പബ്ലിക്കായി പറഞ്ഞുകളഞ്ഞതാണേ.
പാശ്ചാത്യരെ കണ്ടാല്‍ കലിയിളകുന്ന, മുണ്ടും ജുബ്ബയും മാത്രം ധരിക്കുന്ന ഈ തങ്കപ്പെട്ട മനുഷ്യരെയൊക്കെയാണോ അമേരിക്കന്‍ ചാരന്‍ എന്നൊക്കെ പറഞ്ഞ് അധിക്ഷേപിച്ചത്. വി എസു പോട്ടെ ഷാജഹാന്‍ പോലും അങ്ങനെ പറയുമെന്ന് തോ്‌ന്നുന്നില്ല. നിങ്ങളൊക്കെ ഒരു കാര്യം മനസ്സിലാക്കണം. ഈ പാര്‍ട്ടി നിങ്ങള്‍ വിചാരിക്കുന്നതുപോലുള്ള പാര്‍ട്ടിയല്ല ഒരു പ്രത്യേകതരം പാര്‍ട്ടിയാണ്.

Subscribe to:
Posts (Atom)